കുടുംബ വംശാവലി ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും Read English
കുടുംബം - ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബ നാഥാൻ/നാഥാ, ഭാര്യ, കല്ല്യണം കഴിക്കാത്ത കുട്ടികൾ എന്നിവരാണ്.
ഒരാണും പെണ്ണും കല്യാണം കഴിക്കുമ്പോൾ ഒരു പുതിയ കുടുംബം ഉണ്ടാകുന്നു. പിന്നീട് കുട്ടികൾ ആ കുടുംബത്തിന്റെ ഭാഗമാകുന്നു. കുട്ടികൾ കല്യാണം കഴിക്കുമ്പോൾ, അവർ മാതാപിതാക്കളെ വിട്ട് പുതിയ കുടുംബം ഉണ്ടാക്കുന്നു. ഒരു കുടുംബം, ഭർത്താവിലും ഭാര്യയിലും തുടങ്ങി, അവസാനം അവർ മാത്രമായി തന്നെ അവസാനിക്കുന്നു. ഈ ജീവിത ചക്രമാണ് ഈ വെബ്‌സൈറ്റിൽ രേഖപ്പെടുത്തുന്നത്

അച്ചൻമാർക്കും, കന്യാസ്ത്രികൾക്കും, ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾക്കും, ഒരാൾ മാത്രമുള്ള ഒരു ഫാമിലി ഈ വെബ്‌സൈറ്റിൽ ഉണ്ടാക്കാം.


ഒരാൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ, അയാൾ ഉൾപ്പെടുന്ന ഒരു ഫാമിലി ഉണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
  • കമ്പ്യൂട്ടറിൽ മുകളിലെ 'My Info' മെനുവിൽ നിന്ന് 'My Families' ക്ലിക്ക് ചെയുക. ഫോണിൽ മുകളിൽ റൈറ്റിലുള്ള മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്താൽ 'My Info' മെനു കാണാവുന്നതാണ്
  • Member മെനുവിൽ ക്ലിക്ക് ചെയ്ത് വീട്ടിലുള്ള മറ്റു കുടുംബാംഗങ്ങളെ ഈ ഫാമിലിയിൽ ആഡ് ചെയ്യുക. കുടുംബത്തിലെ അപ്പൻ, അമ്മ, കല്യാണം കഴിക്കാത്ത മക്കൾ എന്നിവരെ മാത്രമേ ആഡ് ചെയ്യാവു. കല്യാണം കഴിച്ചവർക്കു പുതിയൊരു ഫാമിലി ഉണ്ടാക്കേണ്ടതാണ്.
  • GeneralInfo ക്ലിക്ക് ചെയ്ത്, വീട്ടുപേര്, അഡ്രസ്, കോൺടാക്ട് എന്നിവ അപ്ഡേറ്റ് ചെയ്യുക
  • Marriage ക്ലിക്ക് ചെയ്ത്, കല്യാണത്തെ കുറിച്ചുള്ള വിവരങ്ങൾ ആഡ് ചെയ്യുക
  • FamilyPicture ക്ലിക്ക് ചെയ്ത്, കുടുംബ ഫോട്ടോ ആഡ് ചെയ്യുക.ഒന്നിലധികം ഫോട്ടോ ആഡ് ചെയ്യാവുന്നതാണ്. കല്യാണം കഴിച്ച നാൾ തുടങ്ങി എല്ലാ 5 വർഷം കൂടുമ്പോൾ ഒരു ഫോട്ടോ ആഡ് ചെയ്യുക
  • New Family മെനുവിൽ ക്ലിക്ക് ചെയ്താൽ കല്യാണം കഴിച്ച മക്കളുടെയും പൂർവ്വികരുടെയും കുടുംബങ്ങൾ ആഡ് ചെയ്യാവുന്നതാണ്

ഫാമിലിയിലെ മെംബേർസ് കുടുംബത്തിന്റെ അഡ്രസ്സിലല്ല താമസിക്കുന്നതെങ്കിൽ, അവരുടെ അഡ്രസ് മെമ്പറിന്റെ വിവരങ്ങൾ എന്റർ ചെയ്യന്ന സ്‌ക്രീനിൽ എന്റർ ചെയ്യാവുന്നതാണ്. എല്ലാവരും ഒരു സ്ഥലത്താണ് താമസിക്കുന്നതെങ്കിൽ മെമ്പറിന്റെ സ്‌ക്രീനിൽ അഡ്രസ് എന്റർ ചെയ്യേണ്ടതില്ല.

ഈ മെമ്പറെ ഫാമിലിയുടെ കൂടെ ഡിറക്ടറിയിൽ കാണിക്കുന്നതോടൊപ്പം, അയാൾ താമസിക്കുന്ന സിറ്റിയുടെ ഡിറക്ടറിയിലും കാണിക്കുന്നതാണ്.


രണ്ടു രീതിയിൽ ഫോട്ടോ ആഡ് ചെയ്യാവുന്നതാണ്. ഒരാളുടെ ഒന്നിലധികം ഫോട്ടോ ആഡ് ചെയ്യാം. ഇവിടെ പാസ്പോര്ട്ട് ടൈപ്പ് ഫോട്ടോയാണ് ആഡ് ചെയ്യേണ്ടത്. ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള നിരവധി ഫീച്ചേഴ്‌സ് ഈ വെബ്സൈറ്റിലുണ്ട്.
  • ഒരു മെമ്പറിന്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന സ്‌ക്രീനിൽ 'Add Photo' or 'Manage Photo' മെനുവിൽ ക്ലിക്ക് ചെയ്താൽ ആ മെമ്പറിന്റെ ഫോട്ടോ ആഡ് ചെയ്യാവുന്നതാണ്.
  • ഫാമിലി മെമ്പറിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ ഇപ്പോൾ ആഡ് ചെയ്തിട്ടുള്ള എല്ലാ ഫോട്ടോ കാണാനും, പുതിയത് ആഡ് ചെയ്യാനും പറ്റും.

ഒരാൾ ജനിച്ചതുമുതൽ എല്ലാ 5 വർഷത്തിൽ ഒരു ഫോട്ടോ ആഡ് ചെയ്താൽ ആ മെമ്പറിന്റെ ജീവിതത്തിലെ രൂപ മാറ്റങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഇതിൽ ഒരു ഫോട്ടോ നിങ്ങൾ പ്രിഫേർഡ് ആക്കിയാൽ, ആ ഫോട്ടോയായിരിക്കും കുടുംബ വംശാവലിയിൽ കാണിക്കുന്നത്. ഒരു ഫോട്ടോ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ആക്കിയാൽ, ആ ഫോട്ടോ നിങ്ങൾ പബ്ലിഷ് ചെയ്യുന്ന വാർത്ത, ചരമം എന്നിവയിൽ കാണിക്കുന്നതാണ്.


ഇത് രണ്ടു രീതിയിൽ ചെയ്യാവുന്നതാണ്
  • ഒരു മെമ്പറിന്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന സ്‌ക്രീനിൽ Event/Dates മെനുവിൽ ക്ലിക്ക് ചെയ്താൽ ആ മെമ്പറിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളുടെയും തീയതി, സ്ഥലം, വീഡിയോ ലിങ്ക് എന്നിവ രേഖപ്പെടുത്താൻ പറ്റുന്നതാണ്.
  • ഫാമിലി മെമ്പറിന്റെ പേരിനു വലതു വശത്തുള്ള പിക്‌ചറിൽ ക്ലിക്ക് ചെയ്താൽ ഇപ്പോൾ ആഡ് ചെയ്ത് എല്ലാ സംഭവങ്ങളുടെയും തീയതി കാണാനും പുതിയത് ആഡ് ചെയ്യാനും പറ്റും.

എല്ലാവരും ഈ തീയതികൾ കുറച്ചു നാളുകൾ കഴിയുമ്പോൾ മറന്നു പോകും. ഇത് ഇവിടെ ആഡ് ചെയ്താൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഫോണിനിൽ നിന്ന് ചെക്ക് ചെയ്യാം. അതുപോലെ ജനിച്ച ദിവസം, മരണ വാർഷികം എന്നിവ ഞങ്ങൾ ഇമൈലിലുടെ അറിയിക്കുന്നതാണ്.


തീർച്ചയായും. മരിച്ചു പോയ അപ്പൻ അപ്പുപ്പന്മാരുടെ കുടുംബങ്ങൾ ആരെങ്കിലും എന്റർ ചെയ്താലേ കുടുംബ വംശാവലി ഉണ്ടാക്കാൻ പറ്റു. New Family മെനുവിൽ ക്ലിക്ക് ചെയ്താൽ പുതിയ കുടുംബം ആഡ് ചെയ്യാൻ പറ്റുന്നതാണ്

എല്ലാ ഫാമിലിയുടെയും താഴെയുള്ള Duplicate മെനുവിൽ ക്ലിക്ക് ചെയ്താൽ, ഈ ഫാമിലിയുടെ വിവരങ്ങൾ ഉപയോഗിച്ചു പുതിയൊരു ഫാമിലി ഉണ്ടാക്കാവുന്നതാണ്. ഈ പുതിയ ഫാമിലിയിൽ വീട്ടുപേര്, അഡ്രസ് എന്നിവ മാത്രമേ ഡ്യൂപ്ലിക്കേറ്റ് ചെയ്തിട്ടുള്ളു. ഈ ഫാമിലി അപ്ഡേറ്റ് ചെയ്ത്, അത് മാതാപിതാക്കളുടെയോ, വല്യപ്പന്റെയോ ഫാമിലി ആക്കാവുന്നതാണ്.

താങ്കളുടെ ഫാമിലിയിൽ OthersLivingWithFamily മെനുവിൽ ക്ലിക്ക് ചെയ്ത്, ആരെ വേണമെങ്കിലും നിങ്ങളുടെ കൂടെ താമസിക്കുന്നതായി സെലക്ട് ചെയ്യാം. ഇവർ സിറ്റി, പള്ളി ഡിറക്ടറികളിൽ നിങ്ങളുടെ ഫാമിലിയുടെ കൂടെ കാണിക്കുന്നതാണ്

നമ്മുടെ സമുദായത്തിൽ ഒരാളെ കൃത്യമായി മനസ്സിലാക്കൻ പറ്റുന്നത് അയാളുടെ വീട്ടുപേര് , ആദ്യത്തെ പേര്, ജനിച്ച തിയതി എന്നിവ വച്ചാണ്. അതുകൊണ്ട് ഈ വിവരം കൃത്യമായി എന്റർ ചെയ്യുക.

ആദ്യം തന്നെ മാതാപിതാക്കളുടെ വിവരങ്ങൾ എന്റർ ചെയ്തിട്ടുണ്ടെന്നു ഉറപ്പു വരുത്തുക. ഇത് നിങ്ങൾക്കോ, നിങ്ങളുടെ സഹോദരങ്ങൾക്കോ ആഡ് ചെയ്യാവുന്നതാണ്. ഒരാൾ, അയാളുടെ മാതാപിതാക്കളുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, ഫാമിലി ട്രീയിൽ കാണാൻ പറ്റില്ല.
  • ഒരു കുടുംബാംഗത്തെ ആഡ് ചെയ്യുന്ന സ്‌ക്രീനിൽ അപ്പനെയും അമ്മയെയും സെലക്ട് ചെയ്യാനുള്ള മെനു ഉണ്ട്
  • മെനുവിൽ ക്ലിക്ക് ചെയ്യുമ്പോൾ സെർച്ച് സ്ക്രീൻ കാണുന്നതാണ്. മാതാപിതാക്കൾ ഈ കുടുംബത്തിൽ തന്നെയാണെകിൽ, അവരെ സെലക്ട് ചെയ്യുക
  • ഇല്ലെങ്കിൽ, അവിടെ നിങ്ങളുടെ മാതാവിന്റെയോ പിതാവിന്റെയോ പേരും വീട്ടുപേരും ഉപയോഗിച്ചു സെർച് ചെയ്ത് കണ്ടുപിടിച്ചു സെലക്ട് ചെയ്യുക

നിങ്ങളുടെ ഫാമിലിയിൽ ട്രീയിൽ അറിയാവുന്ന അപ്പൻ അപ്പൂപ്പന്മാരിൽ ഏറ്റവും ആദ്യത്തെ വല്ല്യപ്പനും വല്യമ്മയും ഒഴിച് ബാക്കി എല്ലാ വ്യക്തികൾക്കും ഒരു അപ്പനും അമ്മയും ഉണ്ടായിരിക്കണം.


ഭാര്യയുടെയും ഭർത്താവിന്റെയും വിവരങ്ങൾ ആഡ് ചെയ്തതിനു ശേഷം, Marriage മെനുവിൽ ക്ലിക്ക് ചെയ്ത് വിവാഹ സമ്പന്ധമായ എല്ലാ വിവരങ്ങളും ആഡ് ചെയ്യാവുന്നതാണ്. എല്ലാ വർഷവും വിവാഹ വാർഷികം ഇമൈലിലുടെ ഞങ്ങൾ ഓർമിപ്പിക്കുന്നതാണ്.

  • വിവാഹം കഴിക്കുന്ന ആൾ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യുക.രജിസ്റ്റർ ചെയ്ത ആളുടെ ട്രാൻസ്ഫർ കോഡ് വാങ്ങിക്കുക. ഇത് 'Update MyInfo & Setting' സ്‌ക്രീനിൽ കാണാവുന്നതാണ്
  • ദമ്പതികളുടെ മെമ്പർ റെക്കോർഡുള്ള ഫാമിലിയിലെ ട്രാൻസ്ഫർ മെനു ഉപയോഗിച്ചു ഇപ്പോഴുള്ള ഫാമിലിയിൽനിന്നും പുതിയ ഫാമിലിയിലേക്ക് മാറ്റാവുന്നതാണ്.
  • ദമ്പതികളുടെ രെജിസ്ട്രേഷനിലേക്ക് ട്രാൻസ്ഫർ കഴിഞ്ഞാൽ, അന്നു മുതൽ അവർക്ക് അവരുട ഫാമിലി മാറ്റങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്
ട്രാൻസ്ഫർ മെനു ഉപയോഗിക്കുമ്പോൾ മാതാപിതാക്കളും സഹോദരങ്ങളുമായുള്ള ബന്ധങ്ങൾ നിലനിർത്തുന്നതിനാൽ അവർ ഫാമിലി ട്രീയുടെ ഭാഗമായി തുടരുന്നതാണ്.

ഫാമിലി ഫോട്ടോ രണ്ടു രീതിയിൽ ആഡ് ചെയ്യാവുന്നതാണ്. ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള നിരവധി ഫീച്ചേഴ്‌സ് ഈ വെബ്സൈറ്റിലുണ്ട്.
  • ഫാമിലി സ്ക്രീനിലെ Family Picture മെനുവിൽ ക്ലിക്ക് ചെയ്യുക.
  • ഫാമിലി സ്ക്രീനിലെ ഫാമിലി ഫോട്ടോയിൽ ക്ലിക്ക് ചെയ്താലും, ആഡ് ചെയ്ത എല്ലാ ഫാമിലി ഫോട്ടോകൾ കാണാനും പുതിയത് ആഡ് ചെയ്യാനും പറ്റും.

20 ഫാമിലി ഫോട്ടോസ് വരെ ചേർക്കാവുന്നതാണ്. വിവാഹത്തിനു ശേഷമുള്ള ഓരോ അഞ്ചു വർഷത്തിലും ഒരു ഫോട്ടോ എങ്കിലും ചേർക്കുന്നത് അഭികാമ്യം ആയിരിക്കും. ചിത്രങ്ങളിലൂടെ നിങ്ങളുടെ കുടുംബചരിത്രം വിവരിക്കുന്നതിനു ഇത് സഹായകമാകും.


വിവാഹമോചനം - വിവാഹ മോചനത്തെ തുടർന്ന് ആരുടെ മെമ്പർ റെക്കോർഡ് ആണോ മാറ്റേണ്ടത് അയാൾക്ക്‌ അയാളുടെ റെക്കോർഡ് പുതിയ ഫാമിലിയിലേക്കു മാറ്റാവുന്നതാണ്.

പുനർവിവാഹം - പുനർവിവാഹത്തിന്റെ അവസരത്തിൽ പുതിയ ഭാര്യയുടെ/ഭർത്താവിന്റെ മെമ്പർ റെക്കോർഡ് മറ്റേ ആളുടെ ഫാമിലിയിലേക്കു ട്രാൻസ്ഫർ ചെയ്തിട്ട്, ഫാമിലിയിലെ റോൾ അപ്ഡേറ്റ് ചെയ്യുക.


ചേർക്കാം. കുട്ടിയെ Member ഉപയോഗിച്ചു ആഡ് ചെയ്യുമ്പോൾ 'Non-Kna' സെലക്ട് ചെയ്യുക. 18 വയസിന് ശേഷം ആ വ്യക്തിയുടെ പേരിനൊപ്പം * ചേർത്ത് ക്നാനായക്കാരനല്ല എന്ന് സൂചിപ്പിക്കുന്നതായിരിക്കും.

  • കുട്ടിയുടെ റെക്കോർഡിൽ 'Married Non-Kna' എന്ന് സെലക്ട് ചെയ്ത് അപ്ഡേറ്റ് ചെയ്യുക
  • കുട്ടിയുടെ പങ്കാളിയെ ആഡ് ചെയ്യണമെങ്കിൽ (ഫാമിലി ട്രീക്കുവേണ്ടി), കല്യാണം കഴിച്ച കുട്ടിയെ പുതിയൊരു ഫാമിലിയിലേക് ട്രാൻസ്ഫർ ചെയ്തിട്ട് ഭാര്യയോ/ഭർത്താവിനെയോ 'Non-Kna' ആയി ആഡ് ചെയ്യുക
  • പിന്നീട് അവർക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ ഈ കുടുംബത്തിൽ 'Non-Kna' ആയി ആഡ് ചെയ്യാവുന്നതാണ്

നിര്യാതനായ വ്യക്തിയുടെ മെമ്പർ റെക്കോർഡിൽ മരണം, പൊതുദർശനം, സംസ്കാരം എന്നിവയുടെ തീയതികൾ, അടക്കിയ സ്ഥാലം, ലൈവ്സ്ട്രീം വീഡിയോയുടെ ലിങ്കുകൾ എന്നിവ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.ഇത് രണ്ടു രീതിയിൽ ചെയ്യാം.
  • ഫാമിലി റെക്കോർഡ് എന്റർ ചെയ്ത ആൾക്ക്, ഫാമിലിയിൽ ഉൾപ്പെടുന്ന ഏതു കുടുംബാംഗങ്ങളുടെയും മരണ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്
  • 'Update death info' ഉപയോഗിച്ചു, മരിച്ച ആളുടെ അടുത്ത സ്വന്തക്കാർക്കും മരിച്ച ആളുടെ മരണ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്

മരണ വിവരം അപ്ഡേറ്റ് ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് നമ്മുടെ കമ്മ്യൂണിറ്റിയുടെ പല സ്ഥിവിവര കണക്കുകളിലും ഉപയോഗിച്ചിട്ടുണ്ട്.


12 വയസു പൂർത്തിയായ എല്ലാ ക്നാനായക്കാർക്കും ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഒരാൾ രജിസ്റ്റർ ചെയ്യുമ്പോൾ, അയാൾ ഡാറ്റാബേസിൽ ഉണ്ടെങ്കിൽ, പുതിയ ഫാമിലി ആഡ് ചെയ്യില്ല. രജിസ്റ്റർ ചെയ്ത ആളിൻറെ ഫാമിലി റെക്കോർഡ് ഓണർക് ഈ ഫാമിലി മെമ്പറിനു അക്സസ്സ് കൊടുക്കാവുന്നതാണ്. ഒരിക്കൽ അക്സസ്സ് കിട്ടിയാൽ, അയാൾക്ക് ഫാമിലി കാണാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും.

എല്ലാ ക്നാനായ മെമ്പേഴ്‌സും രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അങ്ങനെ എല്ലാവര്ക്കും അവരുടെ ഫാമിലി അപ്ഡേറ്റ് ചെയ്യാനും, മറ്റുള്ളവരുടെ ഫാമിലി ട്രീ കാണാനും, ക്നാനായക്കാരെ സെർച്ച് ചെയ്യാനും പറ്റും. അതുപോലെ പല കാര്യങ്ങളും ഈ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്യാനും കഴിയും.


കൊടുക്കാം. കുടുംബത്തിന്റെ റെക്കോർഡ് ഓണർക് ഒരു ഫാമിലിയിലേക് ആർക്കും അക്സസ്സ് കൊടുക്കാം. ഫാമിലിയുടെ താഴെയുള്ള Family Access മെനുവിൽ ക്ലിക്ക് ചെയ്തിട്ട് അക്സസ്സ് വേണ്ട ആളുടെ യൂസർ നെയിം എന്റർ ചെയ്താൽ മതി.

പറ്റും. അങ്ങനെ ചെയ്യതാൽ പിന്നീട് അവർക്ക് തന്നെ അവരുടെ ഫാമിലി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഫാമിലി റെക്കോർഡിന്റെ താഴെയുള്ള Transfer മെനുവിൽ ക്ലിക്ക് ചെയ്ത് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നതാണ്. എല്ലാവരും അവരവരുടെ ഫാമിലി അപ്ഡേറ്റ് ചെയ്താൽ കുടുംബ വംശാവലി വളരെ എളുപ്പത്തിൽ കൃത്യമായിട്ട് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

ഫാമിലി മെമ്പറിന്റെ പേരിന്റെ വലതു വശത്തുള്ള പിക്ച്ചറിൽ ക്ലിക്ക് ചെയ്താൽ നീക്കം ചെയ്യാവുന്നതാണ്. ഈ മെമ്പർ മറ്റൊരു മെമ്പറിന്റെ അപ്പനോ അമ്മയോ ആണെങ്കിൽ, ആദ്യം ആ മെമ്പറിൽ നിന്ന് അപ്പനെയോ അമ്മയെയോ നീക്കം ചെയ്യണം.

  • എല്ലാ ഫാമിലി മെമ്പറിനെയും നീക്കം ചെയ്യുക
  • എല്ലാ ഫാമിലി ഫോട്ടോയും നീക്കം ചെയ്യുക
  • എല്ലാ ഫാമിലി മാര്യേജ് വിവരങ്ങളും നീക്കം ചെയ്യുക
  • ഫാമിലിയുടെ താഴെയുള്ള Delete മെനുവിൽ ക്ലിക്ക് ചെയ്താൽ ഈ ഫാമിലി ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യന്നതാണ്

GeneralInfo മെനുവിൽ ക്ലിക്ക് ചെയ്തിട്ട്, ഫാമിലി സെറ്റിങ് അപ്ഡേറ്റ് ചെയ്യുക. നമ്മുടെ കമ്മ്യൂണിറ്റിക്ക് ഈ വെബ്സൈറ്റിന്റെ ഉണ്ടാക്കിയത്, നമുക്ക് മറ്റുള്ളരെവരെ അറിയാനും അവരെ കോൺടാക്ട് ചെയ്യാനും വേണ്ടിയാണ്. അതുകൊണ്ട്, എല്ലാവര്ക്കും ഇത് കാണാൻ കഴിയണം എന്നുള്ളതാണ് ഞങ്ങളുടെ താത്പര്യം, പക്ഷേ ഇത് എല്ലാവരുടെയും ചോയ്സിസാണ്. ഇത് ഈ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ക്നാനായക്കാർക്ക് മാത്രമേ കാണാൻ സാധിക്കൂ.

മെമ്പറിന്റെ പേരിൽ ക്ലിക്ക് ചെയ്തിട്ട്, മെമ്പർ സെറ്റിങ് അപ്ഡേറ്റ് ചെയ്യുക. നമ്മുടെ കമ്മ്യൂണിറ്റിക്ക് ഈ വെബ്സൈറ്റിന്റെ ഉണ്ടാക്കിയത് നമുക്ക് മറ്റുള്ളരെവരെ അറിയാനും അവരെ കോൺടാക്ട് ചെയ്യാനും വേണ്ടിയാണ്. അതുകൊണ്ട്, എല്ലാവര്ക്കും ഇത് കാണാൻ കഴിയണം എന്നുള്ളതാണ് ഞങ്ങളുടെ താത്പര്യം, പക്ഷേ ഇത് എല്ലാവരുടെയും ചോയ്സിസാണ്. ഇത് ഈ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ക്നാനായക്കാർക്ക് മാത്രമേ കാണാൻ സാധിക്കൂ.